ശു​ചി​ത്വ​ത്തി​ല്‍ കേ​ര​ള​ത്തെ ഒ​ന്നാ​മ​ത് എ​ത്തി​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി രാ​ജീ​വ്
Thursday, October 3, 2024 3:01 AM IST
കൊ​ച്ചി: ശു​ചി​ത്വ പ​രി​പാ​ല​ന​ത്തി​ല്‍ കേ​ര​ള​ത്തെ ന​മ്പ​ര്‍ വ​ണ്‍ ആ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഏ​ലൂ​ര്‍ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശു​ചി​ത്വ പ​രി​പാ​ല​ന​ത്തി​ല്‍ കേ​ര​ള​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണ് ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ.

പ്ര​തി​മാ​സം അ​ഞ്ചു മു​ത​ല്‍ ആ​റു ല​ക്ഷം രൂ​പ​വ​രെ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി ന​ഗ​ര​സ​ഭ സ​മ്പാ​ദി​ക്കു​ന്നു. ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ആ​ദ്യ​മാ​യി ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ന്ന​ത് ഏ​ലൂ​രി​ലാ​ണ്. ശു​ചി​ത്വ​ത്തി​നൊ​പ്പം ക​ള​മ​ശേ​രി എ​ന്ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ഏ​ലൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര്‍​മി​ച്ച ഹ​രി​ത​വീ​ഥി മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. ജി​ല്ല​യി​ലെ ആ​ദ്യ സ​ര്‍​ക്കാ​ര്‍ ഗ്രീ​ന്‍ കാ​മ്പ​സാ​യി ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജ് മ​ണി​മ​ല​ക്കു​ന്നി​നെ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ആ​റു മാ​സ​ത്തെ ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ.​ഡി. സു​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.