മ​ണി​മ​ല​ക്കു​ന്ന് ഗ​വ. കോ​ള​ജ് ആ​ദ്യ സ​ർ​ക്കാ​ർ ഗ്രീ​ൻ കാ​ന്പ​സ്
Thursday, October 3, 2024 3:25 AM IST
തി​രു​മാ​റാ​ടി : മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​ദ്യ സ​ർ​ക്കാ​ർ ഗ്രീ​ൻ കാ​ന്പ​സാ​യി മ​ണി​മ​ല​ക്കു​ന്ന് ടി.​എം ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഗ​വ കോ​ള​ജി​നെ പ്ര​ഖ്യാ​പി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ പ്ര​ഖ്യാ​പ​നം ന​ട​ത്തി. തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തെ മാ​ലി​ന്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ക്യാ​ന്പ​സ് നാ​ടി​നു ന​ൽ​കി​യാ​ണ് ജ​ന​കീ​യ കാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ച​ത്.

തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, മ​ണി​മ​ല​ക്കു​ന്ന് ടി.​എം ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ പ​രി​പാ​ല​നം, ജൈ​വ വൈ​വി​ധ്യം, കൃ​ഷി, ഊ​ർ​ജ സം​ര​ക്ഷ​ണം, ജ​ല സു​ര​ക്ഷ, ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം,


മ​റ്റു അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ഗ്രേ​ഡിം​ഗി​ൽ എ ​പ്ല​സ് നേ​ടി​യാ​ണ് കോ​ള​ജ് അം​ഗീ​കാ​രം നേ​ടി​യ​ത്. ക്യാ​ന്പ​സി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ വൈ​വി​ധ്യ പ്ര​വ​ർ​ത്ത​നം, പ​ച്ച​ത്തു​രു​ത് എ​ന്നി​വ നി​ർ​മി​ച്ചു പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. കാ​ന്‍റീ​നി​ലെ ജൈ​വ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ സം​സ്ക​രി​ക്കു​ന്ന​ത്തി​നാ​യി ബ​യോ ഗ്യാ​സ് പ്ലാ​ന്‍റും ഇ​വി​ടെ​യു​ണ്ട്. പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ് ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.