പേ​പ്പ​ർ ബാ​ഗ് വി​ത​ര​ണം ചെ​യ്ത് സെ​ന്‍റ് റോ​ക്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ
Friday, October 4, 2024 5:27 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ണി​ലും വെ​ള്ള​ത്തി​ലും വാ​യു​വി​ലും ക​ല​രു​ന്ന മൈ​ക്രോ പ്ലാ​സ്റ്റി​ക് എ​ന്ന മ​ഹാ​വി​പ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി, സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും! ഭാ​വി ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ​പൂ​ർണ​മാ​യ ജീ​വി​തം ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ കൈയിലാ​ണെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ന്‍റ് റോ​ക്സ് സ്കൂ​ളി​ലെ പ​രി​സ്ഥി​തി,

ഗാ​ന്ധി​ദ​ർ​ശ​ൻ ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വൃ​ത്തി​പ​രി​ച​യാ​ധ്യാ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കിനു പേ​പ്പ​ർ ബാ​ഗു​ക​ൾ നി​ർ​മിച്ചു സ്കൂ​ളി​നു സ​മീ​പ​ത്തെ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു.


നി​ല​വാ​രം കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്കു പ​ക​രം പേ​പ്പ​ർ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം പ​ക​ർന്നു വി​ദ്യാ​ർ​ഥിക​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി.