ചെ​ല്ലാ​നത്ത് സി​എ​സ്എ​സ്എ​സ് ഭ​വ​ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Wednesday, October 2, 2024 3:49 AM IST
കൊ​ച്ചി: കൊ​ച്ചി​ന്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ ഭ​വ​ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ക​ട​ലാ​ക്ര​മ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച ഭ​വ​ന​ങ്ങ​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ചെ​ല്ലാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള​ളി മി​നി പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ ധ​ന​സ​ഹാ​യ​മാ​യി ആ​കെ 26 ല​ക്ഷം രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പു​തി​യ ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ച്ച​തി​ലൂ​ടെ ചെ​ല്ലാ​നം തീ​ര​മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ന്നും ഇ​ത് അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.


ചെ​ല്ലാ​നം ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി​ച്ച​ന്‍ ചെ​റു​തീ​യ്യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ ക​ടേ​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ദ്ധ​തി​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത് ഇ​റ്റ​ലി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​ഇ​ഐ എ​ന്ന സം​ഘ​ട​ന​യാ​ണ്. സി​എ​സ്എ​സ്എ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്ഫി​ന്‍ ക​ട്ടി​കാ​ട്ട്, ബാ​ബു കാ​ളി​പ്പ​റ​മ്പി​ല്‍, ലാ​ലി സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.