ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ഉത്സ​വം നാ​ളെ മു​ത​ൽ
Wednesday, October 2, 2024 3:49 AM IST
ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വം നാ​ളെ തു​ട​ങ്ങും. വൈ​കി​ട്ട് 5.30ന് ​ക​ലാ സാം​സ്കാ​രി​ക സ​മ്മേ​ള​നം ച​ല​ച്ചി​ത്ര സം​വി​ധാ​ക​ൻ ഷാ​ജി കൈ​ലാ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.

കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ആ​ർ. ശ്രീ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​വും. നാ​ലി​ന് രാ​വി​ലെ ഏ​ഴി​ന് ന​വ​രാ​ത്രി സം​ഗീ​തോ​ൽ​സ​വം ഉ​ദ്ഘാ​ട​നം. വൈ​കി​ട്ട് ര​ണ്ട് വേ​ദി​ക​ളി​ലാ​യി കോ​ൽ​ക​ളി, മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, ഭ​ജ​ന, കൈ​കൊ​ട്ടി​ക്ക​ളി, വീ​ണ​ക്ക​ച്ചേ​രി,


10ന് ​സി​നി​മ താ​രം ന​വ്യ നാ​യ​രു​ടെ ഭ​ര​ത​നാ​ട്യം, രാ​വി​ലെ നൃ​ത്തോ​ൽ​സ​വം, 11ന് ​ദു​ർ​ഗാ​ഷ്ട​മി ദി​ന​ത്തി​ൽ രാ​വി​ലെ ന​ട​ൻ ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​വി​ഴ​മ​ല്ലി​ത്ത​റ മേ​ളം, രാ​ത്രി ച​ല​ച്ചി​ത്ര താ​രം ര​ച​ന നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടെ കു​ച്ചി​പ്പു​ടി, വി​ധു​പ്ര​താ​പി​ന്‍റെ ഭ​ക്തി ഗാ​ന​മേ​ള.

12ന് ​രാ​വി​ലെ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ മേ​ളം, വൈ​കി​ട്ട് 8.30ന് ​വി​ള​ക്കി​നെ​ഴു​ന്ന​ള​ളി​പ്പ്. 10ന് ​വൈ​കി​ട്ട് 4ന് ​പൂ​ജ​വ​യ്പും 13ന് ​രാ​വി​ലെ 8.30ന് ​പൂ​ജ​യെ​ടു​പ്പും വി​ദ്യാ​രം​ഭ​വും ന​ട​ക്കും.