‘രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ൻ‍ റി​പ്പോ​ര്‍​ട്ട് റ​ദ്ദാക്കി പു​ന​ര​ന്വേ​ഷിക്ക​ണം’
Friday, October 4, 2024 4:13 AM IST
കോ​ത​മം​ഗ​ലം: രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് റ​ദ്ദ് ചെ​യ്ത് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കീ​രം​പാ​റ, ക​വ​ള​ങ്ങാ​ട്, നേ​ര്യ​മം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് വ​സ്തു വി​ല്‍​ക്കു​ന്ന​തി​നോ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​വാ​യ്പ ല​ഭി​ക്കു​ന്ന​തി​നോ ഉ​ള്‍​പ്പെ​ടെ വ​ന്നി​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പ് ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

അ​നു​ദി​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ആ​ര്‍​ആ​ര്‍​ടി ഗ്രൂ​പ്പി​നെ നി​ല​വി​ല്‍ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​മി​ക്കു​ന്ന​തി​നും, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ട്രെ​ഞ്ചും ഹാം​ഗിം​ഗ് ഫെ​ന്‍​സിം​ഗും സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ത​മം​ഗ​ല​ത്ത് ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ല​ക്‌​സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജ​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​ക്കാ​ട​ന്‍, ജോ​യി ന​ടു​ക്കു​ടി, ടി.​എ. ഡേ​വീ​സ്, എ​ന്‍. സി. ​ചെ​റി​യാ​ന്‍, സാ​ജ​ന്‍ തൊ​ടു​ക, ജി​ജോ ജോ​സ​ഫ്, പോ​ള്‍ മു​ണ്ട​യ്ക്ക​ല്‍, റോ​ണി വ​ലി​യ​വീ​ട്ടി​ല്‍, ബൈ​ജു വ​ര്‍​ഗീ​സ്, മ​ജു പൊ​ക്കാ​ട്ട്, സി​ജോ കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.