ഹൗ​സ് ച​ല​ഞ്ച്: മൂ​ന്ന് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി
Thursday, October 3, 2024 3:20 AM IST
കൊ​ച്ചി: ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യി​ലൂ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ മൂ​ന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി​കൊ​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം ന​ട​ത്തി. ഹൈ​ബി ഈ​ഡ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യു​ടെ സ്ഥാ​പ​ക സി​സ്റ്റ​ര്‍ ലി​സി ച​ക്കാ​ല​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ര്‍​ട്ട്കൊ​ച്ചി പാ​ണ്ടി​ക്കു​ടി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ 206-ാമ​ത് വീ​ടി​ന്‍റെ താ​ക്കോ​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി മ​ണി​മേ​ഘ​ല​യ്ക്ക് കൈ​മാ​റി. കൊ​ച്ചി രാ​മേ​ശ്വ​രം കോ​ള​നി​യി​ല്‍ നി​ര്‍​മി​ച്ച 207ാമത് ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ നോ​വ​ലി​റ്റി ഗ്രൂ​പ്പ് എം​ഡി ഇ.​പി. ജോ​ര്‍​ജ്, ജാ​ന്‍​സി​ക്കും, കൊ​ച്ചി മു​ണ്ടം​വേ​ലി​യി​ല്‍ നി​ര്‍​മി​ച്ച 208-ാ മ​ത് വീ​ടി​ന്‍റെ താ​ക്കോ​ല്‍ ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫെ​ലി​ക്‌​സി​നും കൈ​മാ​റി.


സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച ഈ ​വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ സം​ഭാ​വ​ന ചെ​യ്ത​ത് ഇ.​പി. ജോ​ര്‍​ജി​ന്‍റെ​യും ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ലി​ന്‍റെയും കു​ടും​ബ​മാ​ണ്. ച​ട​ങ്ങി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷീ​ബ ലാ​ല്‍, ബേ​ബി മ​റൈ​ന്‍ ഗ്രൂ​പ്പ് എം​ഡി രൂ​പ ജോ​ര്‍​ജ്,ആ​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.