സീ​റോ വേ​സ്റ്റാ​കാ​ന്‍ ഒ​രു​ങ്ങി അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ
Thursday, October 3, 2024 3:20 AM IST
അ​ങ്ക​മാ​ലി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ശു​ചി​ത്വ പ​രി​പാ​ല​ന പ​ദ്ധ​തി​ക​ളാ​യ സ്വ​ച്ഛ​താ ഹി ​സേ​വ, മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യെ സീ​റോ വേ​സ്റ്റ് ന​ഗ​ര​സ​ഭ​യാ​യി മാ​റ്റു​ന്ന​തി​നു​ള്ള ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി ദി​നം മു​ത​ല്‍ അ​ന്താ​രാ​ഷ്ട്ര സീ​റോ വേ​സ്റ്റ് ദി​ന​മാ​യ മാ​ര്‍​ച്ച് 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​തി​നാ​യു​ള്ള ക​ര്‍​മ​പ​രി​പ​ടി​ക​ള്‍ ന​ട​പ്പാ​ക്കു​ക. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രും അ​ങ്ക​മാ​ലി ഡീ​പോ​ള്‍ കോ​ള​ജി​ലേ​യും മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജി​ലേ​യും എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളും ന​ഗ​ര​സ​ഭ​യി​ലെ​യും അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലേ​യും ജീ​വ​ന​ക്കാ​രും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.


ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ സി​നി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ടി.​വൈ. ഏ​ല്യാ​സ്, ല​ക്‌​സി ജോ​യ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ലേ​ഖ മ​ധു, മ​നു നാ​രാ​യ​ണ​ന്‍, ന​ഗ​ര​സ​ഭ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ആ​ര്‍.​അ​നി​ല്‍, കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ സൂ​പ്ര​ണ്ട് ജാ​ന്‍​സി വ​ര്‍​ഗീ​സ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ന​വ്യ ആ​ന്റ​ണി, അ​ഞ്ചു വി.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.