ആലുവ സീ​ന​ത്ത് ജം​ഗ്ഷ​നി​ൽ കാ​ന നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Friday, October 4, 2024 4:13 AM IST
ആ​ലു​വ: സ​ബ് ജ​യി​ൽ റോ​ഡി​ൽ സീ​ന​ത്ത് ജം​ഗ്ഷ​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്താ​യി പൊ​തു കാ​ന​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​ര​നൂ​റ്റാ​ണ്ടി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ കാ​ന നി​ർ​മി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം റോ​ഡ് വി​ക​സ​ന​വും ന​ട​ക്കും.

ആ​ലു​വ - മൂ​ന്നാ​ർ റോ​ഡ് ആ​രം​ഭിക്കു​ന്ന ഇ​വി​ടെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. സി​നി​മ തി​യ​റ്റ​റി​നോ​ട് ചേ​ർ​ന്നു​ള്ള കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്നി​ല്ല.

ഇ​വി​ടെ നി​ന്ന് പൊ​തു കാ​ന​യി​ലേ​ക്ക് വ​ട​ക്കോ​ട്ടും തെ​ക്കോ​ട്ടും മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന രീ​തി​യി​ലാ​ണ് ച​രി​വ് ഉ​ണ്ടാ​കു​ക​യെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.


ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ത്കാ​ലി​ക ഷെ​ഡ് എ​ടു​ത്തു മാ​റ്റി. തി​യ​റ്റ​റി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ മൂ​ന്ന് കൊ​ടി​മ​ര​വും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

റോ​ഡി​ന് വീ​തി കൂ​ടു​ക​യാ​ണെ​ങ്കി​ൽ ഇ​വ​യ്ക്ക് സ്ഥ​ലം ല​ഭി​ക്കു​ക​യി​ല്ല. തി​യ​റ്റ​റി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ന്ന​തി​ന് ത​ട​സം ഇ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് കാ​ന നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗേ​റ്റ് മാ​ത്ര​മാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ തി​യ​റ്റ​റി​ന് എ​തി​രെ​യു​ള്ള ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ മാ​ത്ര​മാ​ണ് പൊ​തു കാ​ന​യു​ള്ള​ത്.