പെ​രി​ക്ക​ല്ലൂ​ർ സ്കൂ​ളി​നെ ഹ​രി​ത വി​ദ്യാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ചു
Friday, October 4, 2024 5:05 AM IST
പു​ൽ​പ്പ​ള്ളി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പെ​രി​ക്ക​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ഹ​രി​ത വി​ദ്യാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ഹ​രി​ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി​ജു ഹ​രി​ത വി​ദ്യാ​ല​യ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.


പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​സ്ര മു​നീ​ർ, അം​ഗ​ങ്ങ​ളാ​യ ജോ​സ് നെ​ല്ലേ​ടം, കെ.​കെ. ച​ന്ദ്ര​ബാ​ബു, സു​ധാ ന​ട​രാ​ജ​ൻ, ജ​സി സെ​ബാ​സ്റ്റ്യ​ൻ, മ​ഞ്ജു ഷാ​ജി, അ​മ്മി​ണി സ​ന്തോ​ഷ്, വി​ഇ​ഒ ബി​നോ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ജി. ഗി​രീ​ഷ്കു​മാ​ർ, സാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജി. ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ജി. ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.