യുഡിഎഫ് പ്രതിഷേധ മാർച്ച് നാളെ
1478117
Monday, November 11, 2024 3:57 AM IST
രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുക, കിടത്തിച്ചികിത്സ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് രാജാക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് മുല്ലക്കാനം സിഎച്ച്സി പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് യുഡിഎഫ് ഭാരവാഹികളായ സിബി കൊച്ചുവള്ളാട്ട്, ജോഷി കന്യാക്കുഴി, ജമാൽ ഇടശേരിക്കുടി, ജോസ് ചിറ്റടി, കെ.എസ്. ശിവൻ എന്നിവർ അറിയിച്ചു.
40 വർഷം മുമ്പ് പ്രാഥമികാരോഗ്യകേന്ദ്രമായി തുടങ്ങിയ ആതുരാലയത്തിൽ നാളിതുവരെയായിട്ടും ഡോക്ടർമാരുടേയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടേയും ഒഴിവുകൾ നികത്തിയിട്ടെല്ലെന്നും ആറു പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിക്കെതിരേയുള്ള അവഗണന അവസാനിപ്പിക്കണമെന്നും നേതാക്കൾ പറഞ്ഞു.
രാവിലെ 10ന് മുല്ലക്കാനം ടൗണിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ ജാഥയും തുടർന്നു നടക്കുന്ന ധർണ യും കെപിസിസി അംഗം ആർ. ബാലൻപിള്ള ഉദ്ഘാടനം ചെയ്യും. എം.പി. ജോസ്, ഒ.എസ്. ജോസഫ്, സുധീർ കോട്ടക്കുടി, ഷാജി അമ്പാട്ട്, കെ.വി. മോഹനൻ എന്നിവർ പ്രസംഗിക്കും.