വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
1478340
Monday, November 11, 2024 10:29 PM IST
ചെറുതോണി : ഇരുമ്പേണി വൈദ്യുതിക്കമ്പിയിൽ തട്ടി ഗൃഹനാഥൻ മരിച്ചു. കാമാക്ഷി - നെല്ലിപ്പാറ സ്വദേശി കിഴക്കേടത്ത് ബിനോയി (51) ആണ് മരിച്ചത്.
വീടിനടുത്തുള്ള കൃഷി ഭൂമിയിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ഇരുമ്പേണി വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.
സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: ഷേർളി വാഴവര കപ്പിലാം മൂട്ടിൽ കുടുംബാംഗം. മക്കൾ: ശില്പ, ശ്രുതി, ഷാരോൺ. മരുമകൻ: ലിൻസ് കല്ലംമാക്കൽ (മെർട്ടിൽ കാർഷിക നഴ്സറി, ഉദയഗിരി).