മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം
1478127
Monday, November 11, 2024 4:07 AM IST
കട്ടപ്പന: കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ 2022-24 വർഷത്തെ വാർഷിക പൊതുയോഗം നടന്നു. കട്ടപ്പന കല്ലറയ്ക്കൽ റെസിഡൻസിയിൽ നടന്ന പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിൽ ഉദ്ഘാടനം ചെയ്തു.
മർച്ചന്റ്സ് അസോയേഷൻ പ്രസിഡന്റ്് അഡ്വ. എം.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഹസൻ റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ സാജൻ ജോർജ് കണക്ക് അവതരിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ്് കെ.ആർ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ, കാരുണ്യം സുരക്ഷാപദ്ധതി ജില്ലാ ചെയർമാൻ സിബി കൊല്ലംകുടി, വനിതാവിംഗ് ഭാരവാഹികളായ റോസമ്മ മൈക്കിൾ, മുംതാസ് ഇബ്രാഹിം, യൂത്ത് വിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റു തെരഞ്ഞെടുപ്പും നടന്നു.