സ്മിത ആശുപത്രിയിൽ സൗജന്യ യൂറോളജി ക്യാന്പ്
1478597
Wednesday, November 13, 2024 3:38 AM IST
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയിൽ 15 മുതൽ ഡിസംബർ 15 വരെ പുതിയതായി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തും.
മൂത്രമൊഴിക്കുന്പോൾ ഉണ്ടാകുന്ന വേദന, മൂത്രത്തിൽ രക്തം കാണുക, ലൈംഗിക അവയവ ഭാഗങ്ങളിൽ വേദന, വൃഷണത്തിൽ വേദന, നീര്, തുടരെ ത്തുടരെ മൂത്രമൊഴി ക്കാനുള്ള തോന്നൽ, മൂത്രാശയ അണുബാധ, പെൽവിസിൽ ഉണ്ടാകുന്ന വേദന, നടുവേദന, തുടർച്ചയായ മൂത്രശങ്ക, പാരന്പര്യ മൂത്രാശയ രോഗങ്ങൾ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർക്കു ക്യാന്പിന്റെ സേവനം പ്രയോജനപ്പെടുത്താം.
പങ്കെടുക്കുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് പാക്കേജുകളും ഡോക്ടർമാർ നിർദേശിക്കുന്ന രോഗികൾക്ക് ടെസ്റ്റിന് 50 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ഫോണ്: 919496143852, 04862208000.