തൊ​ടു​പു​ഴ: കേ​ഡ​റ്റു​ക​ൾ​ക്ക് ആ​വേ​ശ​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ന്യൂ​മാ​ൻ പ്രീ ​ആ​ർ​ഡി​സി-1, എ​ൻ​സി​സി ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. 2025 റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ൻ​സി​സി ബാ​ന്‍റി​ന്‍റെ പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് ന്യൂ​മാ​ൻ കോ​ള​ജി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​

കേ​ര​ള​ത്തി​ൽനി​ന്ന് ആ​ദ്യ​മാ​യി റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​നി​താ എ​ൻ​സി​സി ബാ​ന്‍റ് സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്നും സ്ത്രീ​ശ​ക്തി​ക​ര​ണ​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​ണെ​ന്നും ഭാ​വി​യി​ൽ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 18 കേ​ര​ള ബ​റ്റാ​ലി​യ​നാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ല​ഫ്.​ കേ​ണ​ൽ അ​നി​രു​ദ്ധ് സിം​ഗ് ന​യി​ക്കു​ന്ന ക്യാ​ന്പി​ൽ അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി.​ മാ​ത്യു, നാ​യി​ക് സു​ബൈ​ദാ​ർ ജി. ​വി​നാ​യ​ഗം, ഹ​വീ​ൽ​ദാ​ർ ഹേ​യ്ത​ൻ​ലോ മെ​സെ​ൻ, ഇ​ന്ത്യ​ൻ ആ​ർ​മി ബാ​ന്‍റ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ സു​ബൈ​ദാ​ർ ടോ​ണി, ഹ​വീ​ൽ​ദാ​ർ റി​നോ പ്ര​വീ​ണ്‍ കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

മ​ന്ത്രി​യെ ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ എ​ൻ.​ ആ​ന്‍റ​ണി, കാ​യി​കവി​ഭാ​ഗം മേ​ധാ​വി എ​ബി​ൻ വി​ൽ​സ​ണ്‍, കോ​ള​ജ് മു​ൻ എ​ൻ​സി​സി ഓ​ഫീ​സ​ർ പ്ര​ഫ.​ കെ.​ഐ. ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ന്യൂ​മാ​ൻ കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മൂ​ന്നാംവ​ർ​ഷ വി​ദ്യാ​ർ​ഥി​നി എം.​ആ​ർ.​ രാ​ധി​ക​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.