ക​ട്ട​പ്പ​ന: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ഞ്ചി​യാ​ർ യൂ​ണി​റ്റ് ഓ​ഫീ​സ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഭാ​ര​വാ​ഹി​ക​ളെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ്ര​സി​ഡന്‍റ് റോ​യി അ​ര​ങ്ങ​ത്ത്, ട്ര​ഷ​റ​ർ സ​ണ്ണി ഈ​രാ​ഞ്ച​രി​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​രു​വ​രും ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ശ​നി​യാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. യൂ​ണി​റ്റി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പ്ര​ദേ​ശ​വാ​സി ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റി കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ൾ കാ​ഞ്ചി​യാ​റി​ൽ പ്ര​ക​ട​നം ന​ട​ത്തി. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.