നെ​ടും​ക​ണ്ടം: മ​ഹാ​ത്മാഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നെ​ടു​ങ്ക​ണ്ടം എംഇഎ​സ് കോ​ള​ജ് പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാം​പ്യ​ന്മാ​രാ​യി. എ​റ​ണാ​കു​ള​ത്തു ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​റു സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും നേ​ടി​യാ​ണ് എം​ഇ​എ​സ് ജേ​താ​ക്ക​ളാ​യ​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ രാ​ഹു​ൽ രാ​ജ​ൻ (60 കെ ​ജി) - സ്വ​ർ​ണം, അ​ഭി​മ​ന്യു ആ​ർ. രാ​ജീ​വ് (66 കെ ​ജി) -സ്വ​ർ​ണം, അ​ർ​ജു​ൻ അ​ജി​കു​മാ​ർ (മൈ​ന​സ് 100 കെജി) -സ്വ​ർ​ണം, മി​ഥു​ൻ മ​നോ​ജ് (73 കെ​ജി) - വെ​ള്ളി, ആ​ർ. അ​ഭി​ൻ​ദേ​വ് (90 കെജി)- വെ​ള്ളി, എ​ൽ.​എ​സ്. ലൗ​ജി​ത് (പ്ല​സ് 100 കെ ജി) - വെ​ള്ളി എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ആ​ർ. അ​ഭി​രാ​മി (52 കെജി) -സ്വ​ർ​ണം, വൈ​ശാ​ഖി അ​ജി​കു​മാ​ർ (70 കെജി) - സ്വ​ർ​ണം, ന​ന്ദ​ന പ്ര​സാ​ദ് (78 കെ​ജി) - സ്വ​ർ​ണം, എ​സ്. ഭ​വി​ത്ര (57 കെജി) വെ​ള്ളി എ​ന്നി​വ​രു​മാ​ണ് മെ​ഡ​ൽ ജേ​താ​ക്ക​ൾ.

എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം നെ​ടു​ങ്ക​ണ്ടം എംഇഎ​സ് കോ​ള​ജും ര​ണ്ടാം സ്ഥാ​നം മാ​റ​മ്പ​ള്ളി എം​ഇഎ​സ് കോ​ള​ജും മൂ​ന്നാംസ്ഥാ​നം ശ്രീ ​ശ​ങ്ക​ര കോ​ള​ജ് കാ​ല​ടി​യും നേ​ടി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം നെ​ടു​ങ്ക​ണ്ടം എംഇഎ​സ് കോ​ള​ജും ര​ണ്ടാ​മ​ത്തെ സ്ഥാ​നം കോ​ട്ട​യം സി​എംഎ​സ് കോ​ള​ജും മൂ​ന്നാം സ്ഥാ​നം അ​ങ്ക​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​റും നേ​ടി.