അടി​മാ​ലി: അ​ടി​മാ​ലി അ​പ്‌​സ​ര​കു​ന്ന് -ത​ല​മാ​ലി റോ​ഡി​ല്‍ ത​ല​മാ​ലി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ കൊ​ടുംവ​ള​വി​ല്‍ രൂ​പം കൊ​ണ്ടി​ട്ടു​ള്ള കു​ഴി അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​ടി​മാ​ലി​യി​ല്‍നി​ന്നു കു​ര​ങ്ങാ​ട്ടി, പീ​ച്ചാ​ട്, മാ​ങ്കു​ളം മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന റോ​ഡാ​ണ് അ​ടി​മാ​ലി അ​പ്സ​ര​കു​ന്ന് - ത​ല​മാ​ലി റോ​ഡ്.

ഈ ​റോ​ഡി​ല്‍ ത​ല​മാ​ലി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യു​ള്ള കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും കൊ​ടും വ​ള​വു​മു​ള്ള​ത്. ഇ​തി​നൊ​പ്പ​മാ​ണി​പ്പോ​ള്‍ ഈ ​ഭാ​ഗ​ത്ത് റോ​ഡി​ല്‍ വ​ലി​യ കു​ഴികൂ​ടി രൂ​പം കൊ​ണ്ടി​ട്ടു​ള്ള​ത്. ഇ​തോ​ടെ ഈ ​വ​ള​വി​ലൂ​ടെ​യു​ള്ള വാ​ഹ​നഗ​താ​ഗ​തം കൂ​ടു​ത​ല്‍ ദു​ഷ്‌​ക​ര​മാ​യി.

വ​ള​വി​ലെ കു​ഴി അ​ട​യ്ക്കു​ക​യും അ​പ​ക​ടസാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ടി​മാ​ലി​യി​ല്‍നി​ന്നു മാ​ങ്കു​ള​ത്തേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്നു​ണ്ട്.​

കൊ​ടുംവ​ള​വും കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും മൂ​ലം വ​ഴി​പ​രി​ചി​ത​മ​ല്ലാ​തെ​ത്തു​ന്ന വാ​ഹ​ന​യാ​ത്രി​ക​ര്‍ ഈ ​അ​പ​ക​ടവ​ള​വി​ല്‍ എ​ത്തു​മ്പോ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. വ​ള​വി​ല്‍ റോ​ഡി​ന്‍റെ വീ​തിക്കു​റ​വും വെ​ല്ലു​വി​ളി​യാ​കു​ന്നു.

എ​സ് ആ​കൃ​തി​യി​ലു​ള്ള വ​ള​വി​ന്‍റെ ഈ ​ഭാ​ഗ​ത്ത് ക​യ​റ്റ​വും വ​ള​വും കു​റ​ച്ച് വീ​തി വ​ര്‍​ധി​പ്പി​ക്കു​ക​യും അ​പ​ക​ടസാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് സു​ര​ക്ഷാഭി​ത്തി നി​ര്‍​മി​ക്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.