ചെറു​തോ​ണി: ക​ന്നി​യ​ങ്ക​ത്തി​ൽ സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക മേ​ള​യി​ലെ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലെ വേ​ഗ​മേ​റി​യ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് കാ​ൽ​വ​രി ഹൈ​സ്കൂ​ളി​ലെ ദേ​വ​പ്രി​യ ഷൈ​ബു. സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 100 മീ​റ്റ​റി​ലാ​ണ് ദേ​വ​പ്രി​യ താ​രത്തി​ള​ക്കം സ്വ​ന്ത​മാ​ക്കി​യ​ത്.

ത​ങ്ക​മ​ണി കൂ​ട്ട​ക്ക​ല്ല് പാ​ല​ത്തും​ത​ല​യ്ക്ക​ല്‍ ഷൈ​ബു​വി​ന്‍റെ​യും ബി​സ്മി​യു​ടേ​യും മ​ക​ളാ​ണ് എ​ട്ടാം ക്ലാ​സു​കാ​രി​യാ​യ ദേ​വ​പ്രി​യ. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ദേ​വ​പ്രി​യ​യു​ടെ ക​ന്നി മ​ത്സ​ര​മാ​ണി​ത്.
ഇ​ന്നു ന​ട​ക്കു​ന്ന 200 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ദേ​വ​പ്രി​യ മ​ത്സ​രി​ക്കു​ന്നു​ണ്ട്. സ​ബ്ജി​ല്ലാ​ത​ല​ത്തി​ല്‍ നാ​ല് സ്വ​ര്‍​ണ​വും ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ മൂ​ന്ന് സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യാ​ണ് ദേ​വ​പ്രി​യ സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

ജി​ല്ലാ​ത​ല​ത്തി​ല്‍ 100 മീ​റ്റ​റി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​നു​ള്ള യോ​ഗ്യ​ത നേ​ടി​യ​ത്.

ദേ​വ​പ്രി​യ​യു​ടെ സ​ഹോ​ദ​രി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ദേ​വ​ന​ന്ദ ഹൈ​ജം​പി​ല്‍ സം​സ്ഥാ​ന താ​ര​മാ​ണ്. ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഹീ​റ്റ്സി​ല്‍ ഒ​ന്നാ​മ​താ​യി ഫൈ​ന​ലി​ല്‍ ക​ട​ന്നി​ട്ടു​ണ്ട്. കാ​ല്‍​വ​രി ഹൈ​സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ ടി​ബി​ന്‍ ജോ​സ​ഫി​ന്‍റെ കീ​ഴി​ലാ​ണ് ഇ​വ​ര്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.