ക​ട്ട​പ്പ​ന: ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ന​ഗ​രസ​ഭാ ഭ​ര​ണസ​മി​തി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റിനെ​തി​രേ രാ​ഷ‌്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി. മു​ൻ ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ലും ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വെ​ന്ന നി​ല​യി​ലും ജോ​യി വെ​ട്ടി​ക്കു​ഴി ത​ന്‍റെ ഭ​ര​ണ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് മ​ന്തി റോ​ഷി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹം ചെ​യ​ർ​മാ​നാ​യി​രു​ന്ന​പ്പോ​ൾ അ​മ​ർ ജ​വാ​ൻ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ 50 ല​ക്ഷം രൂ​പ പാ​സാ​ക്കി​യെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കു​ന്ന​തി​ലും ഇ​രു​പ​തേ​ക്ക​ർ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു സ​ഹാ​യം ചെ​യ്യു​ന്ന​തി​ലും ന​ഗ​ര സ​ഭ പ​രാ​ജ​യ​പ്പെ​ട്ടു. ന​ഗ​ര​വാ​സി​ക​ൾ​ക്കു ശു​ദ്ധജ​ലം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്കു സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​തെ പ​ദ്ധ​തി ്ട്ടി​മ​റി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ശ്ര​മി​ച്ച​ത്.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും പാ​ർ​ക്കി​ന്‍റെ​യും സ്ഥ​ല​മെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച​തും യു​ഡി​എ​ഫ് ഭ​ര​ണസ​മി​തി​യും നേ​താ​ക്ക​ളു​മാ​ണ്.

ക​ട്ട​പ്പ​ന​യു​ടെ വി​ക​സ​നം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും സം​ഭാ​വ​ന​ക​ളാ​ണെ​ന്നും നേ​താ​ക്ക​ളാ​യ ഷാ​ജി കൂ​ത്തോ​ടി, ബെ​ന്നി ക​ല്ലൂ​പു​ര​യി​ടം, ടെ​സി​ൻ ക​ള​പ്പു​ര, ജോ​മ​റ്റ് ഇ​ളം​തു​രു​ത്തി​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.