അനധികൃത വഴിയോരക്കടകൾ: വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു
1477875
Sunday, November 10, 2024 3:53 AM IST
മൂന്നാർ: മൂന്നാറിലെ അനധികൃത വഴിയോരക്കടകൾ ഒഴിപ്പിക്കുന്നതു നിർത്തിയതിൽ വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. ഉച്ചവരെയായിരുന്നു കടകൾ അടച്ചിട്ടത്. വ്യാപാരികളുടെ പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് വ്യാപാരി സംഘടനകളുടെ നേതൃത്യത്തിൽ ധർണ നടത്തി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനിടയിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന എഴുപതോളം കടകൾ ഒഴിപ്പിക്കുകയും ചെയ്തു.എന്നാൽ വിവിധ പാർട്ടിയംഗങ്ങളായ വഴിയോരക്കച്ചവടക്കാർ എതിർപ്പുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ പാർട്ടികൾ ഒഴിപ്പിക്കൽ നടപടികൾക്കെതിരേ രംഗത്തു വന്നു.
എംഎൽഎയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് ഒഴിപ്പിക്കൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാപാരികളുടെ പ്രതിഷേധ സമരത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് രാമരാജ് അധ്യക്ഷത വഹിച്ചു.