നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ജു​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ് 14, 15 തീ​യ​തി​ക​ളി​ല്‍ വ​ലി​യ​തോ​വാ​ള​യി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍റെ​യും വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ് സ്‌​കൂ​ളി​​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്തു​രാ​ജ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം 15ന് ​രാ​വി​ലെ എം.​എം. മ​ണി എം​എ​ല്‍​എ നി​ർ​വ​ഹി​ക്കും.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​രി​പാ​ടി​യി​ല്‍ ജു​ഡോ അ​സോ​സി​യേ​ഷ​​ന്‍റെ വാ​ര്‍​ഷി​ക മാ​ഗ​സി​​ന്‍റെ പ്ര​കാ​ശ​ന​വും ജി​ല്ല​യി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സ്, പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു്ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച ജൂ​ഡോ താ​ര​ങ്ങ​ളെ​യും ദേ​ശീ​യ-സം​സ്ഥാ​ന മെ​ഡ​ല്‍ ജേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കും. ചാ​മ്പ്യ​ന്‍​ഷി​പ്പി​​ന്‍റെ ലോ​ഗോ എ​ന്‍​എ​സ്എ ചെ​യ​ര്‍​മാ​ന്‍ ടി.​എം. ജോ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ല​യി​ലെ വി​വി​ധ ക്ല​ബ്ബു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​ക്കാ​ദ​മി​ക​ള്‍ എ​ന്നി​വ​യി​ല്‍നി​ന്നും ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 300 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ വെ​യി​റ്റ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി കി​ഡീ​സ്, സ​ബ് ജൂ​ണി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ കാ​യി​ക താ​ര​ങ്ങ​ള്‍​ക്കും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ന​ല്‍​കു​ന്ന​ത് ഈ ​ചാ​മ്പ്യ​ന്‍​ഷി​പ്പി​​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് ടി.​എം. ജോ​ണ്‍, എം. ​സു​കു​മാ​ര​ന്‍, സൈ​ജു ചെ​റി​യാ​ന്‍, റെ​യ്‌​സ​ണ്‍ പി. ​ജോ​സ​ഫ്, അ​നി​ല്‍ ക​ട്ടൂ​പ്പാ​റ, സ​ച്ചി​ന്‍ ജോ​ണി, ഷി​ബു മു​ള്ള​ന്‍​കു​ഴി, രാ​ജു പാ​ത​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.