തൊ​ടു​പു​ഴ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​നു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന സ​മ​ന്വ​യ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ബീ​ന ബി​ഞ്ചു നി​ർ​വ​ഹി​ച്ചു. ക​മ്മീ​ഷ​നം​ഗം എ. ​സൈ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ഴി​ൽ​ര​ഹി​ത​രാ​യ അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് വൈ​ജ്ഞാ​നി​ക തൊ​ഴി​ൽ പ​രി​ച​യ​വും നൈ​പു​ണ്യ പ​രി​ശീ​ല​ന​വും ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​ം. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ന്നു​വ​രു​ന്ന തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യും തൊ​ഴി​ൽ മേ​ള​ക​ളും ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ ക്രി​സ്ത്യ​ൻ, മു​‌സ‌‌‌‌‌‌‌്‌ലിം വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ഴി​ൽര​ഹി​ത​ർ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കും.