സീയോന് ചാരിറ്റബിള്‍ സൊസൈറ്റി കുടുംബസംഗമവും ദിനാഘോഷവും
1477864
Sunday, November 10, 2024 3:37 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയോന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടുംബസംഗമവും സിയോന്‍ ദിനവും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളില്‍ നടന്നു. ഇടുക്കി സിഎംസി കാര്‍മല്‍ഗിരി പ്രൊവിന്‍സിന്റെ സാമൂഹ്യ സേവന വിഭാഗമാണ് സീയോന് സൊസൈറ്റി. 2017 ല്‍ ആരംഭിച്ച സൊസൈറ്റിയില്‍ നിലവില്‍ 105 സംഘങ്ങള്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ മേഖലകളില്‍പ്പെട്ടവരെ കോര്‍ത്തിണക്കി സ്വയംസഹായ സംഘങ്ങള്‍ ഇവിടെയുണ്ട്. ഇവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം വരുമാന വര്‍ധക പദ്ധതികളും സൊസൈറ്റി നടപ്പിലാക്കുന്നുണ്ട്. ഫാമിലി കൗണ്‍സലിംഗ്, വ്യക്തിപരമായ കൗണ്‍സലിംഗ് എന്നിവ നടത്തുന്നു.
വലിയ കുടുംബങ്ങളുടെ ലൈറ്റ് ആൻഡ് സോള്‍ട്ട് ഫാമിലി ഗ്രൂപ്പ് മീറ്റും ഓട്ടോറിക്ഷ ടാക്സി ഡ്രൈവേഴ്സ് ഗ്രൂപ്പ്, കര്‍ഷകസംഘം, ചില്‍ഡ്രന്‍സ് ഗ്രൂപ്പ്, സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് എന്നിവരുടെ സംയുക്ത സമ്മേളനവുമാണ് നടന്നത്.
ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി കാര്‍മല്‍ ഗിരി പ്രൊവിന്‍ഷൽ സിസ്റ്റര്‍ ആനി പോള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ജയശീലന്‍ പോള്‍ മുഖ്യാതിഥിയായിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ മാഗസിന് പ്രകാശനം നിര്‍വഹിച്ചു.
നെടുങ്കണ്ടം സി ഐ ജെര്‍ലിന്‍ വി. സ്കറിയ, സിയോന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ക്ലാരിസ്, പ്രസിഡന്റ്് സിസ്റ്റര്‍ ജാസ്മിന്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിപാടിയില്‍ അസീസി സ്നേഹാശ്രമം, ആശാഭവന് സ്പെഷല്‍ സ്കൂള്‍, സ്വരുമ പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.