വയോധികൻ മരിച്ച നിലയിൽ
1467573
Saturday, November 9, 2024 4:00 AM IST
കട്ടപ്പന: ഇരട്ടയാർ ടൗണിൽ കടത്തിണ്ണയിൽ വയോധികനെ കല്ലിൽ തലയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി.തമിഴ്നാട് വില്ല്നഗർ സ്വദേശി ചന്ദ്രൻ എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇരട്ടയാറിലെത്തിയ വഴിയാത്രികരാണ് പാൽസംഭരണ കേന്ദ്രത്തിനു സമീപം ചന്ദ്രനെ വീണ് കിടക്കുന്ന രീതിയിൽ കണ്ടത്.
ഇരട്ടയാർ ടൗണിൽ 30 വർഷത്തോളമായി കൂലിപ്പണി എടുത്തും കടത്തിണ്ണയിൽ അന്തിയുറങ്ങിയും ജീവിച്ചു വന്ന ഇയാൾ അർബുദ രോഗബാധിതനും ആയിരുന്നു. കട്ടപ്പന പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.