പോക്സോ കേസിൽ യുവാവിന് 32 വർഷം തടവ്
1467313
Friday, November 8, 2024 4:08 AM IST
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം കഠിന തടവും 2,80,000 രൂപ പിഴയും. നാകപ്പുഴ വഴിനടയിൽ ആഷിൻ ചാക്കോയെ (27) ആണ് തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.
2019 ഏപ്രിൽ 27ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ലൈംഗിക പീഡനത്തിന് 20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ലൈംഗികാതിക്രമത്തിന് മൂന്നു വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു കയറിയതിന് ഏഴു വർഷം തടവും 50,000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം കഠിന തടവുമാണ് ശിക്ഷിച്ചത്.
ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി പത്തു വർഷം കഠിന തടവ് അനുഭവിക്കണം.