പാ​തി​വ​ഴി​യി​ല്‍ നിർമാണം നിലച്ച് ചാ​ല​ച്ചി​റ-​കോ​യി​പ്പു​റം റോ​ഡ്
Friday, October 4, 2024 6:08 AM IST
കു​റി​ച്ചി: ചാ​ല​ച്ചി​റ-​കോ​യി​പ്പു​റം റോ​ഡ് നി​ര്‍മാ​ണം വീ​ണ്ടും സ്തം​ഭി​ച്ചു. നി​ല​വി​ലു​ള്ള എ​ട്ടു മീ​റ്റ​ര്‍ വീ​തി നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് ശാ​സ്ത്രീ​യ​മാ​യി നി​ര്‍മാ​ണം ന​ട​ത്താ​ന്‍ വേ​ണ്ടി​യാ​ണ് ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, ഒ​രു ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ക​ല്ലു​ക​ട​വ് പ്ര​ദേ​ശ​ത്ത് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് തി​ക​ച്ചും അ​ശാ​സ്ത്രീ​യ നി​ര്‍മാ​ണ​മാ​ണെ​ന്ന് സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

100 മീ​റ്റ​ര്‍ ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് ഓ​ട നി​ര്‍മി​ച്ച​ത്. ഒ​ന്നാം​ഘ​ട്ട സ​മ​രം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​തു നി​ര്‍മി​ച്ച​ത്. ഇ​പ്പോ​ള്‍ പി​ന്നെ​യും നി​ര്‍മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡ് നി​ര്‍മാ​ണം ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​ക​ല്ലു​ക​ട​വ് ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍ണ ന​ട​ത്താ​ന്‍ ചെ​യ​ര്‍മാ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.


ആ​ര്‍. രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു കോ​യി​പ്പു​റം, ടോ​ജോ ചി​റ്റേ​ട്ടു​ക​ളം, വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ക​ണ്ട​മം​ഗ​ലം, ജി​മ്മി അ​ഗ​സ്റ്റി​ന്‍, ഓ​മ​ന​ക്കു​ട്ട​ന്‍ തോ​ണി​ക്ക​ട​വ്, ശ​ശി​കു​മാ​ര്‍ കു​മാ​ര​മം​ഗ​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.