റബർ: വി​​ദേ​​ശവി​​ല 257 രൂ​​പ​​യി​​ലെ​​ത്തി; ആ​​ഭ്യ​​ന്ത​​രവി​​ല താ​​ഴോ​​ട്ട്
Thursday, October 3, 2024 1:55 AM IST
കോ​​ട്ട​​യം: ബാ​​ങ്കോ​​ക്ക് വി​​പ​​ണി​​യി​​ല്‍ റ​​ബ​​ര്‍ വി​​ല 257 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്നി​​രി​​ക്കെ​​യും ആ​​ഭ്യ​​ന്ത​​ര​​വി​​ല ദി​​വ​​സേ​​ന താ​​ഴ്ത്തു​​ന്നു. 247 രൂ​​പ വ​​രെ ഉ​​യ​​ര്‍​ന്ന ആ​​ഭ്യ​​ന്ത​​ര​​വി​​ല ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ 224 രൂ​​പ​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു. വ്യാ​​പാ​​രി വി​​ല 219 രൂ​​പ. അ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രു കി​​ലോ ഷീ​​റ്റി​​ന് 27 രൂ​​പ​​യു​​ടെ കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്. ആ​​ഭ്യ​​ന്ത​​ര വി​​ല​​യേ​​ക്കാ​​ള്‍ കി​​ലോ​​യ്ക്ക് 33 രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന വി​​ദേ​​ശ​​ത്തു​​ണ്ട്.

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​റ​​ക്കു​​മ​​തി വ്യ​​വ​​സാ​​യി​​ക​​ള്‍​ക്ക് വ​​ന്‍ ന​​ഷ്ട​​മാ​​ണ്. ഒ​​രു കി​​ലോ റ​​ബ​​ര്‍ കൊ​​ണ്ടു​​വ​​രാ​​ന്‍ 280 രൂ​​പ​​യോ​​ളം ചെ​​ല​​വു​​വ​​രും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലും ആ​​ഭ്യ​​ന്ത​​ര വി​​ല ഇ​​ടി​​ക്കാ​​നു​​ള്ള നീ​​ക്കം ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ മാ​​സ​​ത്തെ ക​​രാ​​ര്‍ അ​​നു​​സ​​രി​​ച്ചു​​ള്ള റ​​ബ​​ര്‍ ഇ​​പ്പോ​​ഴും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ട്. ഇ​​ക്കൊ​​ല്ലം ര​​ണ്ടു ല​​ക്ഷം ട​​ണ്ണി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യു​​ണ്ടാ​​യി. ഒ​​രു ല​​ക്ഷം ട​​ണ്ണി​​ന്‍റെ മു​​ന്‍​ക​​രാ​​ര്‍ നി​​ല​​വി​​ലു​​ണ്ട്. ഈ ​​സ്‌​​റ്റോ​​ക്ക് തീ​​രും​​വ​​രെ ആ​​ഭ്യ​​ന്ത​​ര വി​​ല ഉ​​യ​​രാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല.


അ​​തേ​​സ​​മ​​യം ഒ​​രാ​​ഴ്ച​​യാ​​യി ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​യ​​തി​​നാ​​ല്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ ഷീ​​റ്റു​​വ​​ര​​വ് കു​​റ​​വാ​​ണ്.
നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കു​​റ​​ഞ്ഞ​​ത് 235 രൂ​​പ​​യെ​​ങ്കി​​ലും ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​തി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് ഗു​​രു​​ത​​ര​​മാ​​യ അ​​നാ​​സ്ഥ​​യും വ്യ​​വ​​സാ​​യ താ​​ത്പ​​ര്യ​​വും പു​​ല​​ര്‍​ത്തു​​ന്ന​​താ​​യി വി​​മ​​ര്‍​ശ​​നം ഉ​​യ​​രു​​ന്നു.

വ്യ​​വ​​സാ​​യി​​ക​​ളു​​ടെ സ്റ്റോ​​ക്കും ഇ​​റ​​ക്കു​​മ​​തി​​യും മാ​​ത്രം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ബോ​​ര്‍​ഡ് വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​തെ​​ന്നും ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ലെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. ര​​ണ്ടാ​​ഴ്ച​​യാ​​യി വി​​ദേ​​ശ​​വി​​ല അ​​ടി​​ക്ക​​ടി ഉ​​യ​​ര്‍​ന്ന​​പ്പോ​​ഴും ആ​​ഭ്യ​​ന്ത​​ര വി​​ല ദി​​വ​​സ​​വും ഒ​​രു രൂ​​പ നി​​ര​​ക്കി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് താ​​ഴ്ത്തു​​ക​​യാ​​ണ്.