ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും
Thursday, October 3, 2024 1:55 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജാ​ഗ്ര​ത ജ്യോ​തി -
ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മേ​ഴ്സി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജു പ​ത്യാ​ല, മ​ഞ്ജു മാ​ത്യു, സ്വ​രു​മ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ല​ഹ​രി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബും നൃ​ത്ത​ശി​ല്പ​വും ന​ട​ത്തി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കി.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​ബി ജോ​സ​ഫ് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ഓ​ഫീ​സ​ർ കെ. ​ജ​യ​റാ​ണി, എ​ച്ച്എ​സ്എ​സ്ടി അ​ധ്യാ​പി​ക അ​ഖി​ല സോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.