വട്ടകപ്പാറ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണ ടാ​ങ്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു
Friday, October 4, 2024 3:26 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണ ടാ​ങ്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു. വ​ട്ട​ക​പ്പാ​റ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ടാ​ങ്കാ​ണ് ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ട്ട​ക​പ്പാ​റ​യു​ടെ മു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന അ​ഞ്ച് 5,000 ലി​റ്റ​ര്‍ ടാ​ങ്കു​ക​ളി​ലൊ​ന്നാ​ണ് മു​ക​ള്‍ ഭാ​ഗം മു​ത​ല്‍ താ​ഴെ വ​രെ പൂ​ര്‍​ണ​മാ​യും വെ​ട്ടി​ക്കീ​റി ന​ശി​പ്പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ​മ്പി​നു ത​ക​രാ​റു​ണ്ടാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം പ​മ്പിം​ഗ് ന​ട​ന്നില്ല. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജ​ല​വി​ത​ര​ണ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വ​ട്ട​ക​പ്പാ​റ മ​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ടാ​ങ്ക് ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.


ഗ​ണ​പ​തി​യാ​ര്‍ കോ​വി​ല്‍ ഭാ​ഗ​ത്തു​നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് ഈ ​ടാ​ങ്കു​ക​ളി​ല്‍ നി​റ​ച്ചാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധതി.

ടാ​ങ്ക് ഇ​നി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ന​ശി​പ്പി​ച്ച​ത്. ടാ​ങ്കി​ല്‍​നി​ന്നു ജ​ല​വി​ത​ര​ണ​ത്തി​നു സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നു​ക​ളും ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ വാ​ര്‍​ഡം​ഗം സു​നി​ല്‍ തേ​നം​മാ​ക്ക​ലും ജ​ല​വി​ത​ര​ണ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്നു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.