റോ​ഡ​രി​കി​ലെ ആ​ഴ​മേ​റി​യ കു​ള​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Thursday, October 3, 2024 5:05 AM IST
വൈ​ക്കം: വൈ​ക്കം -ടി​വി​പു​രം റോ​ഡി​ൽ റോ​ഡ​രി​കി​ലെ ആ​ഴ​മേ​റി​യ കു​ള​ങ്ങ​ൾ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. ടി ​വി പു​രം പൂ​ത​നേ​ഴ​ത്ത് വ​ള​വി​ലും പ​ള്ളി​പ്ര​ത്തു​ശേ​രി അ​ക്ഷ​യ സെ​ന്‍റ​റി​നു എ​തി​ർ​വ​ശ​ത്തു​മു​ള്ള കു​ള​ങ്ങ​ളാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. വൈ​ക്കം ടി ​വി പു​രം​റോ​ഡ് 10 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മ്മി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പ​തി​ൻ​മ​ട​ങ്ങാ​യി വ​ർ​ധി​ച്ചു.

റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​യ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന്‍റെ വേ​ഗ​വും വ​ർ​ധി​ച്ചു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​മ്പോ​ൾ റോ​ഡ​രി​കി​ലേ​യ്ക്ക് വാ​ഹ​നം ഒ​തു​ക്കു​മ്പോ​ഴും അ​മി​ത വേ​ഗ​ത്തി​ൽ​വ​ള​വി​ലേ​യ്ക്കെ​ത്തു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ൽ പ​തി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.


പൂ​ത​നേ​ഴ​ത്ത് വ​ള​വി​നോ​ട് ചേ​ർ​ന്ന കു​ള​ത്തി​ൽ ഒ​രു കാ​റും ബൈ​ക്കും നി​യ​ന്ത്ര​ണം തെ​റ്റി പ​തി​ച്ചി​ട്ടു​ണ്ട്. ചെ​ളി നി​റ​ഞ്ഞ ഈ ​കു​ള​ത്തി​ൽ ക​ഴു​ത്ത​റ്റം താ​ണു​പോ​യ ബൈ​ക്ക് യാ​ത്രി​ക​നെ പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ട​തി​നാ​ൽ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു.

കാ​ർ കു​ള​ത്തി​ൽ പ​തി​ച്ച​ത് രാ​ത്രി​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളോ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഇ​രു​കു​ള​ങ്ങ​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ലാ​ണ്. ആ​ള​പാ​യ​മൊ​ഴി​വാ​കാ​ൻ കു​ള​ങ്ങ​ളോ​ട് ചേ​ർ​ന്ന ഭാ​ഗം ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.