ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തു​മ്പൂ​ർ​മൂ​ഴി ക​മ്പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി
Thursday, October 3, 2024 1:55 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം ക​ർ​മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തു​മ്പൂ​ർ​മൂ​ഴി ക​മ്പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ സീവേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റും ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ൻ​സി​ന​റേ​റ്റ​റും ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് തു​മ്പൂ​ർ​മു​ഴി ക​മ്പോ​സ്റ്റും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തോ​ടെ എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ളും സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 3.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീക​രി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പാ​മ്പൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എം. ജോ​ൺ, മി​നി സേ​തു​നാ​ഥ്, ര​ഞ്ജി​നി ബേ​ബി, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ന്‍ സാ​റാ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​ൻ. സു​ജി​ത്, ഹ​രി​ത​കേ​ര​ളം ആ​ർ​പി ര​ഞ്ജി​ത്ത്, പി​ആ​ർ​ഒ ടോ​വി​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.