മ​ല്ലി​ക​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ "ര​ക്ത​ശാ​ലി' നെ​ൽ​വി​ത്ത് വി​ള​യും
Friday, October 4, 2024 3:26 AM IST
എ​ലി​ക്കു​ളം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ നെ​ൽ​കൃ​ഷി​യു​ള്ള ഏക പ​ഞ്ചാ​യ​ത്താ​യ എ​ലി​ക്കു​ള​ത്ത് പു​തി​യ പാ​ട​ശേ​ഖ​രം കൂ​ടി. കാ​ൽ​നൂ​റ്റാ​ണ്ട് ത​രി​ശാ​യി​ക്കി​ട​ന്ന മ​ല്ലി​ക​ശേ​രി​യി​ലെ നാ​ലേ​ക്ക​ർ കോ​ക്കാ​ട്ട്-​ഇ​ട​യ്ക്കാ​ട്ട് പാ​ട​ശേ​ഖ​ര​ത്ത് ഇ​നി ര​ക്ത​ശാ​ലി നെ​ൽ​വി​ത്തു​ക​ൾ വി​ള​യും.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഏ​റെ ഔ​ഷ​ധ ഗു​ണ​മു​ള്ള ഇ​ത്ത​രം നെ​ൽ​വി​ത്ത് വി​ത​യ്ക്കു​ന്ന​ത്. പൂ​ർ​വി​ക​ർ വി​ത​ച്ചി​രു​ന്ന അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട​തും ഏ​റെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​തു​മാ​ണി​ത്.

വി​ത്തു​വി​ത​യ്ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബെ​റ്റി റോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ലി​ക്കു​ളം കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.


പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, ആ​ശ റോ​യി, സെ​ൽ​വി വി​ൽ​സ​ൺ, ദീ​പ ശ്രീ​ജേ​ഷ്, അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, ജ​യിം​സ് ജീ​ര​ക​ത്ത്, യ​മു​ന പ്ര​സാ​ദ്, പാ​ട​ശേ​ഖ​ര ഉ​ട​മ​ക​ളാ​യ മാ​ത്യു കോ​ക്കാ​ട്ട്, ജോ​ജോ ഇ​ട​യ്ക്കാ​ട്ട്, എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ർ, കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.