കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ബോ​ട്ടി​ൽ ബൂ​ത്ത്
Thursday, October 3, 2024 1:55 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ലി​ന്യ​മു​ക്ത ന​വകേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ബോ​ട്ടി​ൽ ബൂ​ത്ത് ന​ൽ​കി ജ​ന​കീ​യക്യാ​മ്പ് ആ​രം​ഭി​ച്ചു. ചീ​ഫ് വിപ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ആ​ദ്യ​കു​പ്പി നി​ക്ഷേ​പി​ച്ച് ബോ​ട്ടി​ൽ ബൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, സ്വ​രു​മാ പാ​ലി​യേ​റ്റീ​വ് ര​ക്ഷാ​ധി​കാ​രി സ്ക​റി​യ ഞാ​വ​ള്ളി, പ്ര​സി​ഡ​ന്‍റ് ജോ​യി മു​ണ്ടാ​മ്പ​ള്ളി, ഷാ​ജി പാ​ന്പൂ​രി, ശ്രീ​ല​ത സ​ന്തോ​ഷ്, മി​നി സേ​തു​നാ​ഥ്, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ര​ഞ്ജി​നി, ജോ​ൺ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ന്‍ സാ​റാ മാ​ത്യു, പി​ആ​ർ​ഒ ടോ​മി​നോ, പ്രോ​ഗ്രാം കോ​-ഓ​ർഡി​നേ​റ്റ​ർ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വ​ലി​യ കു​പ്പി​യു​ടെ ആ​കൃ​തി​യി​ൽ നി​ർ​മി​ച്ച ബോ​ട്ടി​ൽ ബൂ​ത്ത് സ്വ​രു​മ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്.