യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒരാൾ അറസ്റ്റിൽ
Saturday, June 29, 2024 6:49 AM IST
ക​ടു​​ത്തു​​രു​​ത്തി: ആ​​ദി​​ത്യ​​പു​​ര​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബി​​വ​​റേ​​ജി​​ല്‍ വ​​ച്ച് യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ആ​​യാം​​കു​​ടി ഭാ​​ഗ​​ത്ത് മേ​​ലേ​​ട​​ത്തു കു​​ഴു​​പ്പി​​ല്‍ വീ​​ട്ടി​​ല്‍ അ​​നു​​രാ​​ഗി(27) നെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ര്‍​ന്ന് ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി 8.30ന് ​​ആ​​ദി​​ത്യ​​പു​​ര​​ത്തെ ബി​​വ​​റേ​​ജ് ഔ​​ട്ട്‌​ലെ​​റ്റി​​ല്‍ എ​​ത്തി​​യ മു​​ട്ടു​​ചി​​റ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ കൈ​​യി​ല്‍ ക​​രു​​തി​​യി​​രു​​ന്ന ഷേ​​വിം​​ഗ് ബ്ലേ​​ഡ് കൊ​​ണ്ട് ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ചു​​വെ​​ന്നാ​​ണ് കേ​​സ്.

സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ - ബി​​വ​​റേ​​ജി​​ല്‍​വ​​ച്ച് അ​​നു​​രാ​​ഗി​​ന്‍റെ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​യാ​​ളു​​ടെ തോ​​ളി​​ല്‍ യു​​വാ​​വ് ത​​ട്ടി. ഇ​​തേ​​ത്തു​​ട​​ര്‍​ന്ന് അ​​നു​​രാ​​ഗും സു​​ഹൃ​​ത്തും ചേ​​ര്‍​ന്ന് യു​​വാ​​വി​​നെ ചീ​​ത്ത​വി​​ളി​​ച്ചു. ഇ​​തു യു​​വാ​​വ് ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു. ഇ​​തി​​ലു​​ള്ള വി​​രോ​​ധം​​മൂ​​ലം യു​​വാ​​വ് ബി​​വ​​റേ​​ജി​​ല്‍ നി​​ല്‍​ക്കു​​ന്ന സ​​മ​​യം ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്നെ​​ത്തി യു​​വാ​​വി​​നെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കേ​​സെ​​ടു​​ത്ത ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി സ്റ്റേ​​ഷ​​ന്‍ എ​​സ്എ​​ച്ച്ഒ കെ.​ ​ധ​​ന​​പാ​​ല​​ന്‍, എ​​സ്‌​​ഐ​​മാ​​രാ​​യ ശ​​ര​​ണ്യ എ​​സ്.​ ദേ​​വ​​ന്‍, സ​​ജി ജോ​​സ​​ഫ്, സി​​പി​​ഒ മ​​ധു എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍​ക്ക് ക​​ടു​​ത്തു​​രു​​ത്തി സ്റ്റേ​​ഷ​​നി​​ല്‍ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ള്‍ നി​​ല​​വി​​ലു​​ണ്ട്. മ​​റ്റു പ്ര​​തി​​ക​​ള്‍​ക്കാ​​യി തെ​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കി​​യ​​താ​​യും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.