ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ ബ​ന്ദി​പ്പൂ കൃ​ഷി​ക്ക് മാ​ട​പ്പ​ള്ളി ബ്ലോ​ക്ക്
Monday, July 1, 2024 7:02 AM IST
ച​ങ്ങ​നാ​ശേ​രി: ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ ബ​ന്ദി​പ്പൂ, ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക​ളു​മാ​യി മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, വാ​ക​ത്താ​നം, വാ​ഴ​പ്പ​ള്ളി, വാ​ക​ത്താ​നം, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 15 ഏ​ക്ക​റി​ലാ​ണ് ബ​ന്ദി​പ്പൂ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2024- 2025 വ​നി​ത ഘ​ട​ക​പ​ദ്ധ​തി വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ വ​ഴി​യാ​ണ് കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​ത്.

ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തൃ​ക്കൊ​ടി​ത്താ​നം കൃ​ഷി​ഭ​വ​നി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. സു​വ​ര്‍ണ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ത സു​രേ​ഷ്, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, പി.​എ​സ്. സാ​നി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വൈ​ക്കം ഗു​രു​കൃ​പ ന​ഴ്‌​സ​റി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചെ​ല്ല​പ്പ​ന്‍ കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.

സ്റ്റേ​റ്റ് ഹോ​ട്ടി​കോ​ര്‍പ​റേ​ഷ​ന്‍റെ​യും ആ​ത്മ കോ​ട്ട​യ​ത്തി​നന്‍റെ യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 15 ഏ​ക്ക​റി​ല്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്.

മ​ണി​ക​ണ്ഠ​വ​യ​ലി​ല്‍ പു​ഷ്പ​കൃ​ഷി​ക്ക് തു​ട​ക്കം

തൃ​ക്കൊ​ടി​ത്താ​നം: മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2024-25 വാ​ര്‍ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൃ​ക്കൊ​ടി​ത്താ​നം മ​ണി​ക​ണ്ഠ​വ​യ​ല്‍ ജോ​ണ്‍ പാ​റ​യി​ല്‍ ഗ്ര​ന്ഥാ​ല​യം ആ​ന്‍ഡ് വാ​യ​ന​ശാ​ല, ക​തി​ര്‍ ക​ര്‍ഷ​ക ക്ല​ബ്ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള ചെ​ണ്ടു​മ​ല്ലിപൂ​ കൃ​ഷി ആ​രം​ഭി​ച്ചു.

തൈ ​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത സു​രേ​ഷ് നി​ര്‍വ​ഹി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത വഹിച്ചു.‍ തൃ​ക്കൊ​ടി​ത്താ​നംപ​ഞ്ചാ​യ​ത്തം​ഗം ഉ​ഷാ ര​വീ​ന്ദ്ര​ന്‍, കു​ടും​ബ​ശ്രീ സി​ഡി​എ​സം​ഗം ബീ​ന പ്ര​സാ​ദ്, വാ​യ​ന​ശാ​ല ഭ​ര​ണ​സ​മി​തി​യം​ഗം സ​ര​സ​മ്മ കൊ​ടൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.