തിരുവല്ല: തൃശൂരിൽ നടക്കുന്ന 41-ാമത് സംസ്ഥാന ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാ ഫുട്ബോൾ ടീമിനെ തിരുവല്ല എസ്സിഎസ് എച്ച്എസ്എസിലെ റെക്സ് ജോൺ വർഗീസ് നയിക്കും. തിരുമൂലപുരം എസ്എൻവി ഹൈസ്കൂളിലെ പോൾസൺ പത്രോസാണ് വൈസ് ക്യാപ്റ്റൻ.
എം. സൂര്യ, ഷാൽബർട്ട് ബി. സക്കാറി, പോൾസൺ പത്രോസ്, എസ്. ആദർസ്, എ.ആർ. ക്രിസ്റ്റോ, വൈഷ്ണവ് സുരേഷ്, പി. നിരഞ്ജൻ, അനന്തു പി. ഹരിദാസ്, ഷ്രോൺ തോമസ് ഏബ്രഹാം, അഭിഷേക് രമേഷൻ,
വൈഷ്ണവ് സൂരജ്, റെക്സ് ജോൺ വർഗീസ്, ടി.കെ. ക്രിസ്റ്റൽമോൻ, എസ്. അഭിജിത്, ആർ. അനുഗ്രഹ്, നെയ്തൻ നിജോ മാത്യു, ആർ. ശ്രീശങ്കർ, ആദിഷ് എസ്. സുജിത്, തോമസ്, അലൻ അനീഷ് എന്നിവരാണ് ടീമംഗങ്ങൾ. കോച്ചായി അജിരാജ് കെ. ഫിലിപ്പും മാനേജരായി എം.കെ.സജീവും പ്രവർത്തിക്കും.