പു​ന്ന​ത്തു​റ പ​ഴ​യ​പ​ള്ളി ച​തു​ര്‍ശ​താ​ബ്ദി: ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ തു​ട​ക്ക​മാ​യി
Sunday, June 30, 2024 6:36 AM IST
പു​ന്ന​ത്തു​റ: സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ഴ​യ​പ​ള്ളി​യു​ടെ ച​തു​ര്‍ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ള്‍ക്കു മു​ന്നോ​ടി​യാ​യു​ള്ള ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നു കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ തു​ട​ക്ക​മാ​യി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല​ര്‍പ്പി​ച്ച വി​ശു​ദ്ധ കു​ര്‍ബാ​ന​യെ​ത്തു​ട​ര്‍ന്ന് കു​ടി​യേ​റ്റ ഭൂ​മി​യി​ല്‍ പൂ​ര്‍വി​ക അ​നു​സ്മ​ര​ണ പ്രാ​ര്‍ഥ​ന ന​ട​ത്തി. വി​കാ​രി ഫാ. ​ജ​യിം​സ് ചെ​രു​വി​ല്‍ പ​താ​ക ഉ​യ​ര്‍ത്തി.

തു​ട​ര്‍ന്നു ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് തി​രി​തെ​ളി​ച്ച് ദീ​പ​ശി​ഖ പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ങ്കി​ത് ത​ച്ചാ​റ, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബി​നോ​യ് ക​ട​വി​ല്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ ബി​ബീ​ഷ് ഓ​ലി​ക്ക​മു​റി​യി​ല്‍, ജോ​സ് മൂ​ല​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഉ​ദ​യം​പേ​രൂ​ര്‍, ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ര്‍, കി​ട​ങ്ങൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ദീ​പ​ശി​ഖാ പ്ര​യാ​ണം പു​ന്ന​ത്തു​റ പ​ഴ​യ​പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. ച​തു​ര്‍ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു പു​ന്ന​ത്തു​റ പ​ഴ​യ​പ​ള്ളി പാ​രി​ഷ്ഹാ​ളി​ല്‍ നി​ര്‍വ​ഹി​ക്കും.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ഴ​യ​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.