പാഠപുസ്തകങ്ങളെ ആകർഷകമാക്കി ജോ​യ​ലിന്‍റെയും കൂട്ടുകാരുടെയും സൃഷ്ടികൾ
Sunday, June 30, 2024 5:47 AM IST
പു​​തു​​പ്പ​​ള്ളി: പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ലെ ചി​​ത്ര​​ങ്ങ​​ള്‍ വ​​ര​​ച്ചും ശ്ര​​ദ്ധേ​​യ​​നാ​​കു​​ക​​യാ​​ണു പു​​തു​​പ്പ​​ള്ളി സ്വ​​ദേ​​ശി​​യാ​​യ ജോ​​യ​​ല്‍.

തി​​രു​​വ​​ന​​ന്ത​​പു​​രം ഫൈ​​ന്‍ ആ​​ര്‍​ട്ട്‌​​സ് കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ര്‍​ഷ വി​​ദ്യാ​​ര്‍​ഥി​​യാ​​യ പ​​യ്യ​​പ്പാ​​ടി പൂ​​ന്തോ​​ട്ടം​​പ​​റ​​മ്പി​​ല്‍ ജോ​​യ​​ല്‍ ചാ​​ക്കോ​​യു​​ടെ​​യും കൂ​​ട്ടു​​കാ​​രു​​ടെ​​യും സൃ​​ഷ്ടി​​യി​​ല്‍ വി​​രി​​ഞ്ഞ ചി​​ത്ര​​ങ്ങ​​ള്‍ ഇ​​ത്ത​​വ​​ണ​​ത്തെ അ​​ഞ്ചാം​​ക്ലാ​​സി​​ലെ സ​​യ​​ന്‍​സ്, സം​​സ്‌​​കൃ​​ത പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളെ വേ​​റി​​ട്ട​​തും കൂ​​ടു​​ത​​ല്‍ ആ​​ക​​ര്‍​ഷ​​ണീ​​യ​​വു​​മാ​​ക്കു​​ന്നു.

സ​​ഹ​​പാ​​ഠി​​ക​​ളാ​​യ മെ​​ല്‍​വി​​ന്‍ രൂ​​പേ​​ഷ്, അ​​ന​​ന്തു റെ​​ജി, ആ​​ല്‍​ബി​​ന്‍ ഫ്രാ​​ന്‍​സി​​സ്, ആ​​ര്‍. ഷി​​ജു​​രാ​​ജു എ​​ന്നി​​വ​​രും ജോ​​യ​​ലി​​നെ സ​​ഹാ​​യി​​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്നു. അ​​വി​​ചാ​​രി​​ത​​മാ​​യി​​ട്ടാ​​ണ് ഫൈ​​ന്‍​ ആ​​ര്‍​ട്ട്‌​​സി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ചി​​ത്ര​​ങ്ങ​​ള്‍ ന​​ല്കാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. ഇ​​വ​​രു​​ടെ ക​​ഴി​​വു​​ക​​ള്‍ തി​​രി​​ച്ച​​റി​​ഞ്ഞ വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​ലെ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തോ​​ടെ ജോ​​യ​​ലും സു​​ഹൃ​​ത്തു​​ക്ക​​ളും ചി​​ത്ര​​ങ്ങ​​ള്‍ വ​​ര​​ച്ചു ന​​ല്കു​​ക​​യാ​​യി​​രു​​ന്നു.

പ​​യ്യ​​പ്പാ​​ടി കീ​​ച്ചാ​​ല്‍ പൂ​​ന്തോ​​ട്ടം​​പ​​റ​​മ്പി​​ല്‍ എ​​ന്‍.​​സി. ചാ​​ക്കോ​​യു​​ടെ​​യും ആ​​ലീ​​സ് ചാ​​ക്കോ​​യു​​ടെ​​യും മ​​ക​​നാ​​ണ് ജോ​​യ​​ല്‍. സ​​ഹോ​​ദ​​രി ലി​​യ മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ല്‍ പി​​ജി വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​ണ്. പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ല്‍ ചി​​ത്ര​​ങ്ങ​​ള്‍ അ​​ച്ച​​ടി​​ച്ചു വ​​ന്ന​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ഫൈ​​ന്‍ ആ​​ര്‍​ട്ട​​സ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍.