ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 5:46 AM IST
പാ​ലാ: ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഴൂ​ര്‍ ചാ​മം​പ​താ​ല്‍ തെ​ള്ള​ക്ക​യം ഇ​ട​പ്പാ​ടി​ക​രോ​ട്ട് ആ​ല്‍​ബി​ന്‍ ജോ​യി​സി(20) നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന സ്ത്രീ​ക​ളെ ബൈ​ക്കി​ലെ​ത്തി ക​ട​ന്നു​പി​ടി​ച്ച​ശേ​ഷം വേ​ഗ​ത്തി​ല്‍ ബൈ​ക്കോ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ മ​റ്റു സ്ത്രീ​ക​ളും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെയ്തു.