ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ആ​രം​ഭി​ച്ചു
Sunday, June 30, 2024 5:46 AM IST
പാ​ലാ: ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ന്‍​ഷി​പ്പ് പാ​ലാ സ്‌​പോ​ര്‍​ട്‌​സ് അ​രീ​ന ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു.

മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ് മൈ​ക്കി​ള്‍ മ​ണ​ര്‍​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​പി. ലൗ​ജ​ന്‍, ബി​ജോ​മോ​ന്‍ ജോ​ര്‍​ജ്, ജി. ​ശ്രീ​കു​മാ​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍ സി.​എ​സ്. സി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍, വെ​റ്റ​റ​ന്‍​സ് വി​ഭാ​ഗ​ങ്ങ​ളി​നി​ന്നാ​യി 250ഓ​ളം ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും.

ജേ​താ​ക്ക​ൾ​ക്ക് മു​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം ആ​ല്‍​വി​ന്‍ ഫ്രാ​ന്‍​സി​സ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.​ മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ണ്‍​ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍, പാ​ലാ പോ​ലീ​സ് എ​സ്എ​ച്ച്ഒ ജോ​ബി​ന്‍ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.