ജോസ് കെ. മാണി രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്‌ഞ ചെയ്യും
Sunday, June 30, 2024 5:47 AM IST
കോ​ട്ട​യം: ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ കോ​ട്ട​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ ലോ​ക്‌​സ​ഭാം​ഗ​മാ​യും രാ​ജ്യ​സ​ഭാം​ഗ​മാ​യും ചെ​യ്ത​ത് വ​ന്‍മു​ന്നേ​റ്റ​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. 2009 മു​ത​ല്‍ കോ​ട്ട​യം ലോ​ക്‌​സ​ഭാ അം​ഗ​മാ​യും തു​ട​ര്‍ന്ന് 2010 മു​ത​ല്‍ രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ ജോ​സ് കെ. ​മാ​ണി രാ​ജ്യ​സ​ഭ അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള ആ​ദ്യ ടേം ​നാ​ളെ പൂ​ര്‍ത്തി​യാ​കു​ക​യാ​ണ്. കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ നാ​ളെ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്‌ഞ ചെ​യ്യു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, സ​യ​ന്‍സ് സി​റ്റി, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് , കേ​ന്ദ്രീ​യ വി​ദ്യാ​ല​യം , പാ​സ്‌​പോ​ര്‍ട്ട് ഓ​ഫീ​സ്, രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി, വി​വി​ധ റോ​ഡു​ക​ളു​ടെ വി​ക​സ​നം, റെ​യി​ൽ​വേ വി​ക​സ​നം, ആ​ധു​നി​ക മ​ത്സ്യ​മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്നി​വ ഭ​റ​ണ​നേ​ട്ട​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഫ​ര്‍സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​ഠ​ന​ത്തോ​ടെ വ​സ്തു​താ​പ​ര​മാ​യ സ്ഥി​തി​വി​വ​ര റി​പ്പോ​ര്‍ട്ട് സു​പ്രിം​കോ​ട​തി നി​യോ​ഗി​ച്ച എം​പ​വേ​ര്‍ഡ് ക​മ്മി​റ്റി മു​മ്പാ​കെ രാ​ഷ്‌ട്രീയ പാ​ര്‍ട്ടി എ​ന്ന നി​ല​യി​ല്‍ സ​മ​ര്‍പ്പി​ച്ച​ത് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​മാ​ത്ര​മാ​ണ് രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണം​വും, 1972 ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ നി​യ​മ ഭേ​ദ​ഗ​തി​യും - കേ​ര​ള​ത്തി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളും, 1972 ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ​ഭേ​ദ​ഗ​തി വി​ഷ​യ​വും നി​ര​ന്ത​രം പാ​ര്‍ല​മെ​ന്‍റിലും, കേ​ന്ദ്ര​സ​ര്‍ക്കാ​രി​നു മു​ന്നി​ലും അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചു.