വ​ന്യ​മൃ​ഗ​ശ​ല്യം ചെ​റു​ക്കു​ന്ന​തി​ന് അടിയന്തരനടപടി‍ വേണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
Sunday, June 30, 2024 5:46 AM IST
കോ​ട്ട​യം: പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം ചെ​റു​ക്കു​ന്ന​തി​ന് ഹാ​ംഗിംഗ് ഫെ​ന്‍​സു​ക​ളും കി​ട​ങ്ങു​ക​ളും നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പൂര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ന്‍​സി​ംഗുക​ള്‍ സ്ഥാ​പി​ക്കു​മ്പോ​ള്‍ ക​ര്‍​ക്ക​ശ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണം. ഹി​ല്‍​മെ​ന്‍ സെ​റ്റി​ല്‍​മെ​ന്‍റ് പ​ട്ട​യം ന​ല്‍​കു​ന്ന​തി​നാ​യി എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ആ​രം​ഭി​ച്ച സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രു​ടെ ഓ​ഫീ​സ് മു​ണ്ട​ക്ക​യ​ത്തെ ഓ​ഫീ​സി​ലേ​ക്കു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കു കൂടി ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ല്‍ കു​മ​ര​കം-​മൂ​ന്നാ​ര്‍ റൂ​ട്ടി​ല്‍ റോ​ഡ് സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശിച്ചു.

താ​ലൂ​ക്ക് സ​മി​തി​ക​ളി​ല്‍ ഉ​ത്ത​ര​വാ​ദപ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ താ​ലൂ​ക്കു​ത​ല സ​മി​തി​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, എം​എ​ല്‍​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, സി.​കെ. ആ​ശ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍​കാ​ല, സ​ബ് ക​ള​ക്ട​ര്‍ ഡി. ​ര​ഞ്ജി​ത്ത്, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ബീ​ന പി. ​ആ​ന​ന്ദ്, അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​എ. അ​മാ​ന​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.