യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 6:36 AM IST
കോ​ട്ട​യം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച​കേ​സി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി ത​ച്ചു​കു​ന്ന് ക​ല്ലു​പു​ര​യ്ക്ക​ല്‍ അ​ന​ന്തു സു​രേ​ഷ് (23), തേ​മ്പ്ര​വാ​ല്‍ക്ക​ട​വ് ക​ന​ക​വി​ലാ​സം കെ. ​മ​ണി​ക​ണ്ഠ​ന്‍ ( മ​ണി 33), പാ​മ്പാ​ടി പ​ത്താ​ഴ​ക്കു​ഴി പാ​റ​യ്ക്ക​ല്‍ പി.​വി. അ​മ​ല്‍ (30) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ക്ക് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30നു ​പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു.

അ​ന​ന്തു​വി​ന് യു​വാ​വി​നോ​ട് മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. കേ​സെ​ടു​ത്ത കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് മൂ​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.