കോട്ടയം: ഡോക്ടേഴ്സ് ദിനം പ്രമാണിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. റെജിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ഡോക്ടർമാർ ഒരുമിക്കുന്നഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റർഡാമസും എന്ന ഹ്രസ്വചിത്രം ഇന്നു വൈകുന്നേരം നാലിന് പുറത്തിറക്കും.
ചിത്രത്തിന്റെ പ്രകാശനം കാരിത്താസിലെ ഡയമണ്ട് ജൂബിലി ഹാളിൽ കാരിത്താസ് ഡയറക്ടർ ഫാ. ബിനു കുന്നത്ത് നിർവഹിക്കും. ഒരു ഡോക്ടറുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന ഒരു ഫോൺകോൾ ഒരു രോഗിയുടെ ജീവൻ രക്ഷപ്പെടാൻ കാരണമാകുന്നു.
14 വർഷങ്ങൾക്കുശേഷവും ആ കോൾ എന്തായിരുന്നു എന്നു വിവരിക്കാൻ ഡോക്ടർക്കാകുന്നില്ല. ആ അന്വേഷണമാണ് ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റർഡാമസും എന്ന ഹ്രസ്വചിത്രത്തിൽ പറയുന്നത്.
സ്റ്റോറി, കൺസെപ്റ്റ്, സംവിധാനം: റെജി ദിവാകർ, അസോസിയേറ്റ് ഡയറക്ടർ: അമ്പിളി മഹേഷ്, എഡിറ്റിംഗ് ആൻഡ് മ്യൂസിക്: സൈബിന് ലൂക്കോസ്, കാമറ: അഷ്ബിൻ, റെജി ദിവാകർ, ഡോ. സതി, ഡോ, റാണി, ഡോ. രാജു, ഡോ. ജോമി, ലിൻസ് പോൾ, ഡോ. സേതു, ഡോ. ശ്രാവണി, ഡോ. ഗീതിക, മഹേഷ്, അരവിന്ദ്, രാജീവ് എന്നിവരാണ് അഭിനേതാക്കൾ.