പൊ​ൻ​കു​ന്നം മ​സ്ജി​ദ് ഓ​ഫീ​സി​ൽ മോ​ഷ​ണം
Friday, June 28, 2024 10:59 PM IST
പൊ​ൻ​കു​ന്നം: മു​ഹി​യു​ദീ​ൻ മ​സ്ജി​ദി​ന്‍റെ ഓ​ഫീ​സി​ൽ മോ​ഷ​ണം. തു​റ​ന്നി​ട്ട ജ​ന​ലി​ലൂ​ടെ ഇ​മാ​മി​ന്‍റെ മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്ടാ​വ് ക​വ​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 നാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം ഇ​മാം പ​ള്ളി​ക്കു​ള്ളി​ലാ​യിരു​ന്നു.

സി​സി​ടി​വി​യി​ൽ മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ഓ​ഫീ​സ് മു​റി​ക്കു​ള്ളി​ൽ ഒ​രു യു​വാ​വ് ക​ട​ക്കു​ന്ന​തും പി​ന്നീ​ട് പു​റ​ത്തി​റ​ങ്ങി ജ​ന​ലി​ലൂ​ടെ ഫോ​ൺ എ​ടു​ക്കു​ന്ന​തു​മാ​ണ് കാ​മ​റ​യി​ലു​ള്ളത്.

മു​ൻ​വ​ർ​ഷ​വും സ​മാ​ന​രീ​തി​യി​ൽ ഇ​വി​ടെ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. പൊൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.