ദേശീയപാത നിർമാണത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1479095
Thursday, November 14, 2024 10:19 PM IST
കണ്ണൂർ: അത്താഴകുന്നിൽ നാഷണൽ ഹൈവേ 66 ന്റെ ജോലി ചെയ്യവെ അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഒഡിഷ സ്വദേശി ഡാലി ത്രിനാഥ് റെഡ്ഡിയാണ് (46) മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
വിശ്വസമുദ്ര കരാറുകാരുടെ സബ് കരാറുകാർ കന്പനി തൊഴിലാളിയാണ് മരിച്ച ഡാലി. കക്കാട് അത്താഴക്കുന്നിൽ എൻഎച്ച് 66ന്റെ നിർമാണ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഡാലിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് എത്തുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.