ഇ​രി​ട്ടി: കേ​ര​ള സ​ര്‍​ക്കാ​ര്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ദി​വാ​സി തോ​ട്ടം തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി "സ​ഫ​ലം' ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ക്കാ​ദ​മി​ക​വും ഭൗ​തി​ക വു​മാ​യ പ​രി​മി​തി​ക​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും ഓ​രോ കു​ട്ടി​യു​ടെ​യും ക​ഴി​വു​ക​ളും താ​ത്പ​ര്യങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ് പ​രി​പോ​ഷി​പ്പി​ക്കാനും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് അ​വ​ബോ​ധം ന​ലാ​കാ​നും വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്.

ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ശി​ല്പ​ശാ​ല​ക​ള്‍, സ​ഹ വാ​സ ക്യാ​ന്പു​ക​ള്‍, പ​ഠ​ന വി​ജ്ഞാ​ന യാ​ത്ര​ക​ള്‍, ര​ക്ഷാ​ക​ര്‍​തൃ ബോ​ധ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി ക​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ര​ക്ഷാ​ധി​കാ​രി​യാ​യി​ട്ടു​ള്ള സ്‌​കൂ​ള്‍​ത​ല പ​ദ്ധ​തി നി​ര്‍​വ​ഹ​ണ സ​മി​തി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

സ​ഫ​ലം പ​ദ്ധ​തി ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ദി​നേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി. ​ശ​കു​ന്ത​ള, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ വി.​വി. പ്രേ​മ​രാ​ജ​ന്‍, ഇ​രി​ട്ടി ബി​പി​സി ടി.​എം. തു​ള​സീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ഒ.​പി. സോ​ജ​ന്‍, സി.​എ. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ വി​ന​യ​രാ​ജ്, കോ​ട്ടി കൃ​ഷ്ണ​ന്‍, സി.​എ​ന്‍. ശ്രീ​ജ, കെ. ​സ​ല്‍​ഗു​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.