ഗുഡ്സ് വാൻ ഇടിച്ച് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു
1479094
Thursday, November 14, 2024 10:19 PM IST
ഇരിട്ടി: റോഡിൽ കൂടി നടന്നു പോകുന്പോൾ ഗുഡ്സ് വാൻ ഇടിച്ച് പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. ഇരിട്ടി കീഴൂരിലെ ആക്കപ്പറന്പിൽ സങ്കേതത്തിലെ തമാസക്കാരനായ സോമനാണ്(71) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
13 ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ജബ്ബാർ കടവ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന സോമനെ മീൻ കയറ്റി പോകുകയായിരുന്ന ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ സോമനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തിൽ ഗുഡ്സ് വാനിന്റെ ഡ്രൈവർക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു. ശാന്തയാണ് ഭാര്യ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സുരേഷ്.