ലിങ്ക് റോഡ് ജനകീയ കൂട്ടായ്മയിൽ നവീകരിക്കും
1479006
Thursday, November 14, 2024 6:15 AM IST
ചെറുപുഴ: കാല്‍നട യാത്ര പോലും ദുസഹമായ പെരിങ്ങോം ഹൈസ്കൂള്‍-കൊരങ്ങാട് ലിങ്ക് റോഡിന് മെയിന്റനന്‍സ് പ്രവൃത്തികള്‍ക്കായി പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിൽ നിന്നോ, മറ്റു വകുപ്പുകളില്‍ നിന്നോ യാതൊരു ഫണ്ടും ഇതുവരെ ലഭ്യമായിട്ടില്ലെന്നും, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിലധികമായി നിരന്തര അവഗണന തുടരുകയാണെന്നും അതിനാൽ ജനകീയ കൂട്ടായ്മയിൽ റോഡ് നവീകരിക്കുമെന്നും പെരിങ്ങോം-വയക്കര പഞ്ചായത്തംഗം ഷജീർ ഇക്ബാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാല്‍, പഞ്ചായത്തിനുള്ള മെയിന്റനന്‍സ് ഫണ്ട് വിഹിതം ഒരു കോടിയിലധികം രൂപ സര്‍ക്കാര്‍ വെട്ടിക്കുറച്ചത് മൂലം പതിനൊന്ന് വാര്‍ഡുകളില്‍ ഈ വര്‍ഷം മെയിന്റനന്‍സ് പ്രവൃത്തികള്‍ നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും എട്ടുലക്ഷം രൂപ പെരിങ്ങോം-നീലിരിങ്ങ റോഡിനു വേണ്ടി പദ്ധതി ഭേദഗതി ചെയ്തിട്ടുണ്ട്. കൂടാതെ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപയുടെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് പൂര്‍ത്തീകരിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്.
പത്രസമ്മേളനത്തില്‍ വാര്‍ഡ് കണ്‍വീനര്‍ കൊട്ടില മുഹമ്മദ് കുഞ്ഞി, പതിനഞ്ചാം വാര്‍ഡ് കണ്‍വീനര്‍ എം. വിജേഷ്കുമാര്, പി. മുസ്തഫ, ഇഖ്ബാല്‍ മംഗലശേരി, ടി.കെ. കരീം, ടി.പി. സീനത്ത്, കെ. നളിനി എന്നിവരും പങ്കെടുത്തു.